Tuesday, September 23, 2008

ഗേള്‍ഫ്രണ്ട്

ഈയിടെ പൊതുവെ നേരിടേണ്ടിവരുന്ന ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഗേള്‍ഫ്രണ്ട്സ് ആരെങ്കിലും ഉണ്ടോ എന്നുള്ളത്.‍അവനും ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു പലവട്ടം.അവന്‍ അധികം അറിയപ്പെടാത്ത ഏതെങ്കിലും ഒരു സിനിമാനടിയുടെ ഫോട്ടോ എടുത്തു കാണിച്ചിട്ട് ചോദിക്കും എങ്ങനുണ്ട്??? പലര്‍ക്കും ഒന്നിലധികം ഗേള്‍ഫ്രണ്ട്സ് ഉള്ള കാലത്ത് ഇല്ലാ എന്ന് പറയുന്നത് ഒരു കുറ‍ച്ചിലായി തോന്നിയിരിക്കണം അവന്.

നേരെ ചൊവ്വെ ഒരു പെണ്‍കുട്ടിയുടെ മുഖത്തുപോലും നോക്കാ‍ന്‍ പറ്റാത്ത അവന് എവിടുന്നാ ഗേള്‍ഫ്രണ്ട്.ഗേള്‍ഫ്രണ്ട്സ് എന്നുള്ളത് നാട്ടിലെ കൂട്ടുകാരി എന്നുള്ള അര്‍ത്ഥത്തില്‍ പോലും അന്യമായിരിന്നു അവന്. എന്താണെന്നു കാരണമെന്ന് ഇപ്പോളും അവനറിയില്ല.പെണ്‍കുട്ടികളുമായി അവരുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുക എന്ന പരിപാടിയേ ഉണ്ടായിരിന്നില്ല.അവര്‍ ഇവിടേക്ക് വന്ന് സംസാരിക്കാന്‍ തുടങ്ങിയാല്‍ തന്നെ വിഷയ ദാരിദ്ര്യം പിടികൂടുകയായി.ചോദിച്ചതിനു മാത്രം ഉത്തരം പറയും.ക്ലാസ്സ് റൂമില്‍ ഫ്രീയുള്ളപ്പോള്‍ എല്ലാവരും ഓരോ പെണ്‍കുട്ടികളുമായി കത്തിവച്ചു കൊണ്ടിരിന്നപ്പോള്‍ അവന്‍ ബഞ്ചുകളില്‍ നിദ്രാദേവിയെ അഭയം പ്രാപിച്ചു.ഉച്ചഭക്ഷണ സമയം പ്രണയിതാക്കള്‍ പരസ്പരം ഊട്ടുന്നത് അത്ഭുതത്തോടെ നോക്കി നിന്നു.അവരുടെ മൌനത്തിന്റെ വീചികള്‍ എന്നും അവന് അഞ്ജാതമായിരിന്നു.

നിലനില്‍പ്പിനായുള്ള പോരാട്ടം അവനെ മണലാരണ്യങ്ങളുടെ നാട്ടിലെത്തിച്ചു.ഇവിടെ മരുഭൂമിയിലെ ഏകാന്തതയില്‍ അവന്‍ ബ്ലോഗുകളുമായും ,ടി.വി ചാനലുകളുമായുള്ള ചങ്ങാത്തം കൂടി ,അതിലെ പ്രണയ സങ്കല്‍പ്പങ്ങളും അതിന്റെ ആനന്ദ നിര്‍വ്രിതിയെ കുറിച്ചുമുള്ള വര്‍ണ്ണനകളും അവനില്‍ ഒരു നഷ്ടബോധം ഉണര്‍ത്തി.നഷ്ട സ്വര്‍ഗ്ഗളെ ഓര്‍ത്ത് അവന്‍ വിഷ്ണ്ണനായി.പ്രണയിക്കാന്‍ അവന്‍ കൊതിച്ചു.എന്നും ഓരോരൊ സ്വപ്നങ്ങളില്‍ പ്രേമം അവനെ മാടി വിളിച്ചു.

ഇന്ന് അവന്‍ നാട്ടിലേക്ക് പോകുകയാണ്.ശുഭപ്രതീക്ഷയുമായ്,ഒരു പ്രേമമെങ്കിലും വീണുകിട്ടണമെ എന്ന പ്രാര്‍ത്ഥനയോടെ......

Tuesday, April 1, 2008

ഇനിയെന്ന് കാണും നമ്മള്‍

ഇനിയെന്നു കാണുമെന്ന ചോദ്യത്തിനു യാഹൂ മെയില്‍ ഐ.ഡി കൊണ്ടു ഞാന്‍ മറുപടിയോതി.വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാ എന്നവള്‍ തിരിച്ചും.ഇന്റര്‍നെറ്റ് എടുത്താല്‍ അതു കൂട്ടികളെ വഴിതെറ്റിക്കും എന്ന് അച്ചന്‍ പറഞ്ഞു പോലും.....ചതി.. കൊടും ചതി ആയി പോ‍യല്ലൊ ഭഗവാനെ.....ETISALAT എന്ന ഭീകരന്റെ ചിത്രം മുന്നില്‍ തെളിയുന്നുവോ??..

ഇന്റര്‍നെറ്റ് കാരണം വഴിപിഴച്ചു പോയ എത്ര കുട്ടികളുണ്ടെടോ തന്റെ തറവാട്ടില്‍ എന്നു മോഹന്‍ലാല്‍ സ്റ്റൈലില്‍ ചോ‍ദിക്കണമെന്ന ചിന്ത ഇപ്പോള്‍ നിലവിലുള്ള കണക്ഷനെ ബാധിക്കുമെന്ന മറ്റൊരു ചിന്ത കൊണ്ട് ഇറേസ് ചെയ്തു കളഞ്ഞു. ഇനി ഉള്ള ചിന്ത ഇതു തന്നെ Just Voip,Vyke ശരണം.

വേറെ ഏതെങ്കിലും ചിലവു കുറഞ്ഞ PC 2 Phone നെ പറ്റി വല്ല അറിവുമുണ്ടെങ്കില്‍ അറിയിക്കാന്‍ അപേക്ഷ!!!!!!

Friday, March 7, 2008

കലാലയ ദിനങ്ങള്‍ (നളകല)

കഴിക്കാനുള്ളത് ഞങ്ങള്‍ തന്നെ ആയിരിന്നു ഉണ്ടാക്കാറ്. കറികള്‍ക്ക് പേരുവേണമെന്നുള്ള നിര്‍ബന്ധമൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല....എന്തിനാ മോനെ വാശി??.ഉണ്ടാക്കികഴിഞ്ഞാലും പേരു ഇടാമല്ലോ??രാവിലെ ഉപ്പുമാ (ഉപ്പില്ലാതെയും മാ ഉണ്ടാക്കും)എന്നൊക്കെ പറയാവുന്ന സാധനമായിരിക്കും ഡെയിലി.രാ‍വിലെ എണീറ്റു കഴിഞ്ഞാല്‍ 8.30 നു മുന്‍പായി ഫുഡ് ഉണ്ടാക്കനുള്ള പരിശ്രമങ്ങളാണ്.S M T കൊച്ചുങ്ങളെ വഴി തെറ്റാതെ സ്കൂളില്‍ കൊണ്ടു വിടാനുള്ളതാണേ.........

കിച്ചന്‍ ,നാസയെ വെല്ലുന്ന പരീക്ഷണ ശാലയാ‍ണ്.എന്തെല്ലാം കണ്ടു പിടുത്തങ്ങള്‍..ഒരിക്കലുണ്ടാക്കിയത് പിന്നെ ഉണ്ടാക്കനുള്ള വിരസതകൊണ്ടും കുറിപ്പ് എഴുതിയെടുക്കാനുള്ള മടി കൊണ്ടും പേറ്റന്റൊന്നും എടുക്കാന്‍ പറ്റിയില്ല..അല്ലെങ്കില്‍ കാണാമായിരിന്നു...

ഉച്ചഭക്ഷണ സമയത്ത് ക്ലാസ്സില്‍ ടി.വിയില്‍ കാണുന്ന അമേരിക്കയും ഇറാഖും തമ്മിലുള്ള യുദ്ധത്തില്‍ പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള അറ്റാക്ക് ആണ് ഓരോ പാത്രം തുറക്കുബോഴും...കണ്ണടച്ച് തുറക്കും മുന്‍പെ എല്ലാം അവസാനിച്ചിരിക്കും..എന്താണ് പാത്രത്തില്‍ ഉണ്ടായിരുന്നത് എന്നറിയാന്‍ കൊണ്ടുവന്നയാള്‍ക്ക് പോലും അറിയാന്‍ പറ്റാത്ത തരത്തിലുള്ള അറ്റാക്ക്..ആ അറ്റാക്കില്‍ മുന്‍പില്‍ എപ്പോഴും ഞങ്ങള്‍ തന്നെ.

കറിയുടെ രുചിക്കൂടുതല്‍ കൊണ്ട് ഞങ്ങളുടെ പാത്രത്തിനു മുന്‍പില്‍ അവരൊന്നും ആ നാട്ടുകാരെ അല്ല എന്ന പ്രതീതി ആയിരിന്നു..ആ‍ രുചിക്കൂടുതലിന്റെ രഹസ്യവും ഈ അറ്റാക്ക് ആയിരിന്നു!!!!!ചുമ്മാ‍!!!!

ഞങ്ങള്‍ പാചകത്തില്‍ നളനെ വെല്ലുന്നവര്‍ ആണല്ലോ???

കൈരളി ചാനലിലെ റിയാലിറ്റി കുക്കറി ഷോ ആ സമയത്തു വല്ലതുമായിരുന്നെങ്കില്‍ ഗപ്പൊക്കെ എവിടെയിരിക്കേണ്ടതായിരിന്നു!!!!!!

വൈകുന്നേരത്തെ പുട്ടടി മേപ്പാടത്തുള്ള 5 * കള്ളുകടയിലായിരിന്നു.നല്ല കപ്പയും കറികളും ഉണ്ടാവും, പിന്നെ ചിലവ് ചുരുക്കലിന്റെ ഒരു ഭാഗമായിട്ടായിരിന്നു ഈ ഉദ്യമം(തെറ്റിദ്ധരിക്കല്ലേ???)അവിടെ ഫുഡ് ഐറ്റംസ് ഒന്നുമില്ലെ‍ങ്കില്‍ അടുത്തുള്ള തട്ടുകട തന്നെ ശരണം..പൊറോട്ട,ചപ്പാത്തി,ദോശ,മുട്ട കൊണ്ടുള്ള കലാ പരിപാടികള്‍ & ഇറച്ചിക്കറിയുടെ ഗ്രേവി ഇതാണ് അവിടെ കിട്ടുക.. ചപ്പാത്തി 2 എണ്ണമേ വാങ്ങിക്കുള്ളുവെങ്കില്ലും ഈ ഗ്രേവി 3 , 4 തവണ വാങ്ങിക്കും.അത് എടുക്കുബോള്‍ അതില്‍ ആ ചേട്ടന്‍ അറിയാതെ പെട്ടു പോകുന്ന ഇറച്ചി കഷണങ്ങള്‍ തന്നെ നമ്മുടെ പ്രധാന ലക്ഷ്യം..

ഇപ്പോള്‍ ചെറിയൊരു സംശയം തോന്നായ്കയില്ല..

ചേട്ടന്‍ നായക്ക് എല്ല് കഷണം ഇട്ടു കൊടുത്ത് ആകര്‍ഷിക്കുന്നതു പോ‍ലെയുള്ള ആകര്‍ഷണ പരിപാടി വല്ലതും നടത്തിയതായിരുന്നോ ആവോ??

Tuesday, February 26, 2008

കലാലയ ദിനങള്‍

ചേലക്കരയില്‍ മുഖാരിക്കുന്നില്‍ അയിരുന്നു ഞങള്‍ താമസം തുടങിയത് .റുമില്‍ ഞാനടക്കം ഏഴു പേരാണ്.തൊട്ടടുത്തുള്ള റൂമില്‍ ആറ്.

റൂമെന്നു പറഞാല്‍ ഒരു ഹാള്‍,ബാത് റൂം പിന്നെ ഒരു മുറി അതാണ് സെറ്റപ്പ്.തൊട്ടു മുന്നില്‍ ഗേള്‍സ് കോളേജും അതിനോടു കൂടെ ഹോസ്റ്റലും.കുറച്ചു വലതു മാറി ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ അതിനപ്പുറത്തായി ശ്രീമൂലം തിരുന്നാള്‍ ഹയര്‍ സെക്കന്‍ഡറി.എല്ലാം കൊണ്ടും അനുഗ്രഹീതം.
കുറച്ചു പടിഞ്ഞാറുമാറി GB,ഫീലിങ്സ് മാറ്റാനായുള്ള ഏക ആശ്രയം.ദിവസവും ഓരോരോ ഫീലിങ്സ് ആണ്.

ദിവസവും രാവിലെ നേരത്തെ എഴുന്നേറ്റ് റെഡിയാകും.പണി ഉള്ളതാണേ!!!ആരും മിസ്സ് ആവാന്‍ പാ‍ടില്ലല്ലോ??രെയെങ്കിലും മിസ്സായാല്‍ അവര്‍ക്കത് വിഷമമായാലോ??എല്ലാവരും നല്ല സൌന്ദര്യാസ്വാദകര്‍.സൌന്ദര്യം ഉണ്ടെങ്കില്‍ അതു തുറന്നു പറയാനുള്ള വിശാലമനസ്കതയുള്ളവര്‍.തിരിച്ചു നന്ദി പറയണമെന്നുള്ള പിടിവാശി ഒന്നും ഇല്ലാട്ടോ!!!

അങ്ങനെ സൌന്ദര്യ ആസ്വാദനം പൂര്‍വ്വാധികം ഭംഗിയായി മുന്നേറി കൊണ്ടിരിക്കുകയായിരുന്നു.ഒരു ദിവസം അടുത്തുള്ള വര്‍ക്ക്ഷോപ്പിലെ ചേട്ടന്‍ വന്നു പറഞ്ഞു.നിങ്ങള്‍ക്കെതിരെ ഒരു പരാതിയുണ്ടല്ലോ??ഹോസ്റ്റെലില്‍ നിന്നാണ് .പെമ്പിള്ളേരെ വഴി നടക്കാന്‍ സമ്മതിക്കുന്നില്ലാന്ന്..........പിന്നെ എന്തോ ബൈനോക്കുലര്‍ വച്ചു നോക്കുന്നു അത്രേ!!!ഈ ബൈനോക്കുലര്‍ എന്നുള്ള സാധനം വസ്തുക്കള്‍ അടുത്തു കാണാന്‍ ഉപയോഗിക്കുന്നതല്ലേ??അതില്ലാതെ എങ്ങനാ സൌന്ദര്യം മുഴുവനാ‍യും ആസ്വദിക്കുക??അവര്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ പൊകാണത്രെ.....

എന്തൊരു ആള്‍ക്കാരാണപ്പാ?? ഒരു സൌന്ദര്യ ബോധമില്ലാത്ത വര്‍ഗ്ഗങ്ങള്‍.സൌന്ദര്യാസ്വാധനം ഒരു തെറ്റാണോ??ഈ നാട്ടില്‍ സത്യം തുറന്നു പറഞ്ഞാലും ഇതാ അനുഭവം.

എന്തായാലും ഞങ്ങള്‍ മുഖാരി കുന്നില്‍ നിന്നു കബനിപ്പടിയിലേക്ക് താമസം മാറി.സൌന്ദര്യം ആസ്വദിക്കാന്‍ കഴിവില്ലാത്ത ഹോസ്റ്റെലിനു മുന്‍പില്‍ താമസിക്കാന്‍ ഞങ്ങളുടെ അഭിമാനം അനുവദിക്കുമോ??അല്ലാതെ പൊലീസിനെ പേടിച്ചിട്ടൊന്നുമല്ലാ‍ട്ടൊ!!!!!!!



Thursday, February 21, 2008

പ്രണയം

പ്രണയം , ഇതുവരെ കണ്ടും കേട്ടും മാത്രമുള്ള ഒരനുഭവം

എന്തെന്നറിയില്ല ഗല്‍ഫില്‍ വന്നതിനു ശേഷമാണെന്നു തോന്നുന്നു ഒന്നു പ്രണയിച്ചാല്‍ കൊള്ളാമെന്ന ചിന്ത മനസ്സില്‍ കടന്നു കൂടിയത് (ഇതുവരെ പ്രണയിക്കാത്തതിന്റെ നഷ്ടബോധവും)........ ഈ മണലാരണ്യത്തിലെ ഏകാന്തതയില്‍ ആര്‍ക്കും പ്രണയം തോന്നി പോകാം, നമ്മുടെ നാടിനോട്, വീടിനോട് ............

പഠിക്കുന്ന സമയത്തുള്ള കൂട്ടുകാരന്റെ പ്രണയത്തിന് എന്തെന്നില്ലാത്ത മാധുര്യമുണ്ടായിരിന്നു. ഒഴിവുസമയങളില്‍ പരസ്പരം ഒന്നും മിണ്ടാതെ കുറെ നേരം ഇരിക്കുന്നത് കാണാം . ഇവര്‍ക്കെന്താ പിരാന്താണൊ എന്ന് ചിന്തിച്ചുപോ‍യിരുന്നു.. മൌനം വാചാലമാകുന്നു എന്നൊക്കെ പറയുന്നത് ഈ പ്രണയാവസ്തയിലായിരിക്കാം.. അതിന്റെ വൈകാരികത മനസ്സിലാക്കിയത്, അത് ഒരിക്കലും ശുഭ പര്യവസായി ആയിരിക്കില്ല എന്നറിഞ് അവര്‍ പിന്മാ‍റിയപ്പോള്‍ അവന്റെ രാത്രിയിലുള്ള തേങലുകള്‍ക്ക് അറിയാതെ ചെവികൊടുത്തപ്പോഴാണ് .

ഈയിടെ ടി.വി കൂടുതല്‍ കണ്ടു തുടങിയിരിക്കുന്നു.അതിനനുസരിച്ഛ് പ്രേമിക്കാനുള്ള അഭിനിവേശവും..
ഓരോ അനുഭവങള്‍ കാണുബോഴും അറിയുബോഴും ആ മഹത്തായ അനുഭൂതി നുകരാന്‍ ഒരു എളിയ മോഹം...

ഈയടുത്ത് എവിടെയോ വായിച്ചു പ്രണയത്തിന് കാരണമാകുന്നത് ഫിനൈല്‍ ഈതൈല്‍ അമീന്‍ എന്ന രാസവസ്തു ആണെന്ന്.............അതറിഞപ്പോള്‍ മുതല്‍ ഒരു സംശയം ‘എനിക്കെന്താ ഈ രാ‍സവസ്തു ഇല്ലേ??’ ഒരിക്കലും ആരോടും പ്രണയം തോന്നാത്തതു കൊണ്ടാകാം........

അടുത്ത ദിവസം ഡോക്ടറെ ഒന്നു കാണണം... എന്തിനാണെന്നോ????
രഹസ്യമാ‍ണ് .....

ആരോടും പറയല്ലേ !!!!!!!

ആ രാസവസ്തു ഒന്നു കുത്തിവയ്പ്പിക്കാനാണേ----------

അങനെയെങ്കിലും ഞാനൊന്നു പ്രേമിച്ചു തുടങട്ടെ!!!!!!!!!!!

Monday, February 18, 2008

തുടക്കം

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂ ഫലസാര ഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം